കോഴിക്കോട്: കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ‍്യവയസ്ക്കനെ പൊലീസ് പിടികൂടി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മൂക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-ാം തിയതിയാണ് സംഭവം നടന്നത്. മൂന്നര വയസുകാരിയായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കു്ട്ടിയോട് അംഗനവാടി ടീച്ചർ കാര‍്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടർന്ന് ടീച്ചർ ഉടനെ കുന്ദമംഗലം ഐസിഎസ് ഓഫീസറെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയും ചെയ്തു.
മുക്കം ഇൻസ്പെക്‌ടർ ജീവൻ ജോർജിന്‍റെ നേത‍്യത്വത്തിലുള്ള സംഘം പ്രതിയെ കോഴിക്കോട്ട് നിന്നും അറസ്റ്റ് ചെയ്തു. താമരശ്ശരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.