ലൈംഗികാതിക്രമ കേസ്: രഞ്ജിത് ചോദ്യം ചെയ്യലിന് ഹാജരായി

ഐജി പൂങ്കുഴലി ചോദ്യം ചെയ്യുകയാണ്
sexual assult case: director Ranjith appeared for questioning
രഞ്ജിത്ത്file image
Updated on

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐജി ഓഫീസിൽ, അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലി ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ 11:10-ഓടെയാണ് രഞ്ജിത്ത് ഇവിടെ എത്തിയത്.

പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചെന്ന് ആരോപിച്ച് ബംഗാളി നടിയാണ് ആദ്യം പരാതി നൽകിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്.

ഈ പരാതികളിലാണ് ഇപ്പോൾ ചോദ്യം ചെയ്യല്‍ നടക്കുന്നത്. നേരത്തെ ലൈംഗിക പീഡനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി രഞ്ജിത്തിന് നിര്‍ദേശം നല്‍കിക്കൊണ്ട് ജാമ്യം അനുവദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com