ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരേ പീഡന പരാതി

ഇമെയിൽ വഴി കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്
sexual harassment allegation against c krishnakumar

സി. കൃഷ്ണകുമാർ

Updated on

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരേ പീഡന പരാതി. പീഡനത്തിനിരയായെന്ന് കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്.

ഇമെയിൽ വഴി കഴിഞ്ഞ ദിവസമാണ് യുവതി രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയിരിക്കുന്നത്. പരാതി പരിശോധിച്ച് വരികയാണെന്ന് രാജീവ് ചന്ദ്രശേഖറിന്‍റെ ഓഫിസ് യുവതിയെ അറിയിച്ചതായാണ് വിവരം.

അതേസമയം, ഈ പരാതി മുൻപും തനിക്കെതിരേ ഉയർന്നിട്ടുള്ളതാണെന്നും ഇത് സ്വത്തു തർക്കവുമായി ബന്ധപ്പെട്ടതാണെന്നുമാണ് സി. കൃഷ്ണകുമാറിന്‍റെ പ്രതികരണം. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com