രാഹുലിനെതിരായ ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല.
Sexual harassment allegations against Rahul; IPS officer in investigation team

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി. ഇരയുമായി ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചതായാണ് വിവരം.

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് ഇപ്പോൾ നിലവിലുളളത്.

പരാതിയുമായി ബന്ധപ്പെട്ട് യുവതിയെ അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ബന്ധപ്പെട്ടെങ്കിലും രാഹുലിനെതിരേ മൊഴി നൽകാനോ പരാതി നൽകാനോ യുവതി തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com