

രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ച പരാതിയിൽ കേസെടുത്ത ക്രൈംബ്രാഞ്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യാൻ നീക്കം ആരംഭിച്ചു. എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്ത് വ്യാഴാഴ്ച തന്നെ രാഹുലിനെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം.
എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലായതോടെ രാഹുൽ മുങ്ങിയതായാണ് വിവരം. എംഎൽഎ ഓഫിസ് അടച്ചു പൂട്ടിയ നിലയിലാണ്. രാഹുൽ എവിടെയാണെന്ന് ആർക്കും അറിയിച്ചു. മുൻകൂർ ജാമ്യത്തിനായുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.
രാഹുലിനെതിരായ ചാറ്റുകളും സ്ക്രീൻഷോട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി യുവതി മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലെത്തി കണ്ട് നേരിട്ട പരാതി സമർപ്പിക്കുകയായിരുന്നു.