ലൈംഗിക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെ ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

സിപിഎം നേതാവ് സുജിത്ത് കൊടക്കാടിനെതിരേയാണ് അച്ചടക്ക നടപടി
Sexual harassment complaint; DYFI leader expelled from area committee
ലൈംഗിക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെ ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി
Updated on

കാസർക്കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവ് സുജിത്ത് കൊടക്കാടിനെതിരേ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ സുജിത്തിനെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു.

പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്ന് നടപടിയെടുത്തത്. അധ‍്യാപകൻ, എഴുത്തുക്കാരൻ, വ്ളോഗർ എന്നീ നിലയിൽ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്. കഴിഞ്ഞ ദിവസമായിരുന്നു ഇ‍യാൾക്കെതിരേ പീഡന പരാതി ഉന്നയിച്ച് സോഷ‍്യൽ മീഡിയയിലൂടെ യുവതി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com