

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആദ‍്യ ബലാത്സംഗ കേസിലെ പരാതിക്കാരി. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും തന്‍റെ നഗ്ന വിഡിയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്.
പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ സത‍്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. രാഹുലിന് മുൻകൂർ ജാമ‍്യം അനുവദിച്ചാൽ നഗ്ന ദൃശ‍്യങ്ങൾ പുറത്താകുമെന്ന് ഭയമുണ്ടെന്നും സത‍്യവാങ്മൂലത്തിൽ വ‍്യക്തമാക്കുന്നു. ബലാത്സംഗത്തിനിടെ ഏറ്റ പരുക്കുകൾ വ‍്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.