ട്രെയിനുള്ളിലെ ലൈംഗികാതിക്രമം; ദക്ഷിണ റെയിൽവേയിലെ 83.4 ശതമാനം കേസുകളും കേരളത്തിൽ

ഈ കാലയളവിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്
indian railway
indian railway

കണ്ണൂർ: ദക്ഷിണ റെയിൽവേയിലെ ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾ നേരിട്ട ലൈംഗികാതിക്രമ കേസുകളിൽ 83.4 ശതമാനവും കേരളത്തിൽ. 2020 മുതൽ 2023 ഓഗസ്റ്റ് വരെ ദക്ഷിണ റെയിൽവേയുടെ പരിധിയിൽ രജിസ്റ്റർ ചെയ്ത 313 ലൈംഗികാതിക്രമ കേസുകളിൽ 261ഉം കേരളത്തിലാണ്.

തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളും ആന്ധ്രപ്രദേശിന്റെയും കർണാടകത്തിന്റെയും ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ റെയിൽവേയുടെ പരിധി.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. സ്ത്രീകൾ ഉൾപ്പെടെ 895 യാത്രക്കാർ കവർച്ചക്ക് ഇരയായിട്ടുണ്ട്. ഒരാൾ കൊല്ലപ്പെട്ടു. 163 സ്ത്രീ യാത്രക്കാരാണ് ലൈംഗികാതിക്രമം നേരിട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com