സ്ത്രീത്വത്തെ അപമാനിച്ചു;  ഉണ്ണി മുകുന്ദനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

സ്ത്രീത്വത്തെ അപമാനിച്ചു; ഉണ്ണി മുകുന്ദനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ യുവതി നൽകിയ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിലെ തുടർനടപടികൾ 2 വർഷത്തോളമായി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. 

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു. അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് പ്രതിഭാഗത്തിനായി കോടതിയിൽ ഹാജരാകുന്നത്.  എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് കേസ്.

logo
Metro Vaartha
www.metrovaartha.com