ഐടിഐയിൽ പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ, ഇടപെട്ട് എബിവിപി; സംഘർഷം

ചന്ദനതോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്
ജി. കൃഷ്ണകുമാർ
ജി. കൃഷ്ണകുമാർfile
Updated on

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്.

ചന്ദനതോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. ഇത് ചോദ്യം ചെയ്ത് എബിവിപി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഭവം സംഘർഷത്തിലേക്ക് വഴിമാറിയത്. എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com