വിദേശ സർവകലാശാലകൾ വേണ്ട, സർക്കാരുമായി ചർച്ച നടത്തും; എസ്എഫ്ഐ

''വിദേശ സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ഉണ്ടാകണം. സര്‍വകലാശാല വരുന്നത് സംബന്ധിച്ച് വലിയ ആകുലതയുണ്ട്''
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ

കോഴിക്കോട്: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിൽ പറയുന്ന വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ പറഞ്ഞു. ഗോഡ്സെയെ പ്രശംസിച്ച് പോസ്റ്റിട്ട അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംസാരിക്കവെയാണ് അനുശ്രീ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിദേശ സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ഉണ്ടാകണം. സര്‍വകലാശാല വരുന്നത് സംബന്ധിച്ച് വലിയ ആകുലതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യും- അനുശ്രീ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വിദേശ സര്‍വകലാശാല ക്യമ്പസുകള്‍ സ്ഥാപിക്കുന്ന കാര്യം യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും തുടര്‍ന്നായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു

Trending

No stories found.

Latest News

No stories found.