"വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണം, കീഴടങ്ങൽ മരണമാണ്''; എസ്എഫ്ഐ ജില്ലാ സെക്രട്ടറി

''കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ് പോരാട്ടവുമാണ്''
sfi against pm shri school scheme

എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ

Updated on

കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനു പിന്നാലെ സർക്കാരിനെ വിമർശിച്ച് എസ്എഫ്ഐയും. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

''സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിൻ പുറങ്ങളിലും ചർച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങൾ മാത്രമാണ്..

വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്..

കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ്

പോരാട്ടവുമാണ്'' - എന്നായിരുന്നു ശരത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

സർക്കാരിനെതിരേ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമാവുന്നതിനിടെയാണ് എസ്എഫ്ഐയുടെ ഭാഗത്തു നിന്നും വിമർശനങ്ങളുയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com