എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് ജില്ലാ നേതാക്കളെ മർദിച്ചു; കൊല്ലത്ത് ബുധനാഴ്ച വിദ‍്യാഭ‍്യാസ ബന്ദ്

ജില്ലയിലെ വിവിധ കോളെജുകളിൽ എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തിയതായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു
sfi attacked aisf district leaders educational strike on wednesday in kollam

എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് ജില്ലാ നേതാക്കളെ മർദിച്ചു; കൊല്ലത്ത് ബുധനാഴ്ച വിദ‍്യാഭ‍്യാസ ബന്ദ്

Updated on

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ മർദിച്ചതായി ആരോപിച്ച് ജില്ലയിൽ ബുധനാഴ്ച വിദ‍്യാഭ‍്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ വിവിധ കോളെജുകളിൽ എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തിയതായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു.

ആക്രമ രാഷ്ട്രീയം കലാലയങ്ങളിൽ ഏറ്റവും കൂടുതലുള്ള ജില്ലയായി കൊല്ലം മാറിയെന്നും കോളെജുകൾക്ക് മുൻപിൽ എഐഎസ്എഫ് വച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചതായും അധിൻ പറഞ്ഞു. എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ അതുൽ ആണ് ജില്ലാ നേതാക്കളെ മർദിക്കുന്നതിന് ആവ‍ശ‍്യമായ തിരക്കഥ ഉണ്ടാക്കിയതെന്നും ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകൾ എസ്എഫ്ഐയിലുണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com