എസ്എഫ്ഐയിൽ വിവാദങ്ങൾ പുകയുന്നു; ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

കാട്ടാക്കടയിലെ ആൾമാറാട്ടം ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു
എസ്എഫ്ഐയിൽ വിവാദങ്ങൾ പുകയുന്നു; ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
Updated on

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. സംസ്ഥാന സമിതി അംഗത്തിനെതിരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നിട്ടും നടപടിയുണ്ടായില്ലെന്ന് പ്രതിനിധികൾ വിമർശനമുന്നയിച്ചു. തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജൻ മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

കാട്ടാക്കടയിലെ ആൾമാറാട്ടം ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. ഒളിവിൽ കഴിയുന്ന വിശാഖ് എസ്എഫ്ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആൾമാറാട്ട ശ്രമം. എന്നാലിത് എസ്എഫ്ഐക്ക് നാണക്കേട് ഉണ്ടാക്കിയെന്നും യോഗം വിലയിരുത്തി.

യൂണിവേഴ്സിറ്റി കോളെജ് കുത്ത് കേസിലെ പ്രതിയെ ഏരിയ സെക്രട്ടറി ആക്കിയതിലും വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിക്ക് പ്രായം കൂടുിതലുണ്ട്, എസ്.കെ. ആദർശിന് 26 വയസു കഴിഞ്ഞതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയെന്നും നേതാക്കൾ വിമർശിച്ചു.

പ്രായമുൾപ്പെടെയുള്ള വിഷയത്തിനും ശക്തമായ വിമർശനമാണ് ഉയർന്നത്. ജില്ലാ നേതാക്കൾ എസ്എസ്എൽസി ബുക്കുമായി സമ്മേളനത്തിന് എത്തിയാൽ മതിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം. പ്രായം മറച്ചുവച്ച് കമ്മറ്റികളിൽ എത്തുന്ന വരെ തടയാനാണ് ഇത്. സമീപകാലത്ത് എസ്എഫ്ഐ പ്രതിക്കൂട്ടിൽ നിൽക്കുന്ന നിരവധി വിവാദവിഷയങ്ങളുണ്ടായതിനാൽ വിമർശനങ്ങളെ കാര്യമായി സമീപിക്കാനാണ് പാർട്ടി നീക്കം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com