കേരള സർവകലാശാലയിൽ എസ്എഫ്ഐ- കെഎസ്‌യു വൻ സംഘർഷം; പൊലീസ് ലാത്തിവീശി

പാളയം റോഡിലേക്കടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഏറെ നേരം ഗതാഗത തടസമുണ്ടായി.
SFI-KSU-clash at Kerala University

കേരള സർവകലാശാലയിൽ എസ്എഫ്ഐ- കെഎസ്‌യു വൻ സംഘർഷം; പൊലീസ് ലാത്തിവീശി

Updated on

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൻ സംഘർഷം. സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിനെ തുടർന്ന് നടത്തിയ വിജയാഘോഷങ്ങൾക്കിടയിലാണ് സംഘർഷം ഉണ്ടാകുന്നത്. 7 ജനറൽ സീറ്റിൽ 6 എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ഇടയിലാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ക്യാമ്പസിനുള്ളിൽ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് നടത്തിയ ലാത്തിചാര്‍ജിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു.

പാളയം റോഡിലേക്കടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഏറെ നേരം ഗതാഗത തടസമുണ്ടായി. എംഎൽഎ ഹോസ്റ്റലിന് മുന്നിലേക്കും സംഘർഷം വ്യാപിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com