കേരളവർമ കോളെജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; മൂന്ന് പേർക്ക് പരുക്ക്

സംഘർഷത്തെക്കുറിച്ച് കെഎസ്‌യുവും എസ്എഫ്ഐയും രണ്ടു വാദങ്ങളാണ് ഉയർത്തുന്നത്
sfi-ksu flag
sfi-ksu flag
Updated on

തൃശൂർ: കേരളവർമ കോളെജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് അക്ഷയ്, ആദികേശവൻ ടി.എസ്, ഹരിനന്ദൻ വി.യു, എന്നിവർക്കാണ് പരുക്കേറ്റത്.

സംഘർഷത്തെക്കുറിച്ച് കെഎസ്‌യുവും എസ്എഫ്ഐയും രണ്ടു വാദങ്ങളാണ് ഉയർത്തുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് കെഎസ്‌യു ആരോപിക്കുമ്പോൾ എസ്എഫ്ഐ പ്രവർത്തകനായ ഒരാളെ ജാതിപ്പേര് വിളിച്ച് കളിയാക്കിയതിനെ തുടർന്നാണ് അക്രമത്തിൽ കലാശിച്ചതെന്ന് എസ്എഫ്ഐ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com