മഹാരാജാസിൽ വീണ്ടും സംഘർഷം; എസ്എഫ്ഐ നേതാവിന് കുത്തേറ്റു

നാടകപരിശീലനത്തിനിടെ കോളെജിൽ എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി മഹാരാജാസ് കോളെജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനു കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ നാസർ അബ്ദുൾ റഹ്മാനെല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു പിന്നാൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നത്. മാരാകയാധുകങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളെജ് ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു.

നാടകപരിശീലനത്തിനിടെ കോളെജിൽ എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരിക്കേറ്റ നേതാവിനെ ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവെച്ചും ആക്രമണം നടന്നുവെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com