എസ്എഫ്ഐ നേതാവ് പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു

തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫിസിൽ വച്ച് തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഇരുവരുടെയും വിവാഹം
sfi leader p.m. arsho and k. vidya marriage

പി.എം. ആർഷോ, കെ. വിദ‍്യ

Updated on

കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വിവാഹിതനാകുന്നു. മുൻ എസ്എഫ്ഐ നേതാവ് കെ. വിദ‍്യയാണ് വധു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫിസിൽ വച്ച് തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഇരുവരുടെയും വിവാഹം.

കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ‍്യ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ‍്യാർഥിനിയാണ്. എറണാകുളം മഹാരാജാസ് കോളെജിൽ പിജി വിദ‍്യാർഥിയായിരുന്ന ആർഷോ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ്. ഇരുവരും സമൂഹമാധ‍്യമങ്ങളിൽ സജീവമാണെങ്കിലും വിവാഹ വാർത്തയൊന്നും പങ്കുവച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com