മുട്ട് കാൽ തല്ലിയൊടിക്കും; കെഎസ്‍യു പ്രവർത്തകനെതിരേ എസ്‍എഫ്ഐ നേതാവിന്‍റെ ഭീഷണി

കോളെജിൽ പുറമേ നിന്നുള്ള കെഎസ്‍യു - എസ്‍എഫ്ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല
sfi leader threatens ksu worker at alathur sn college
sfi-ksu flag
Updated on

പാലക്കാട്: കെഎസ്‍യു പ്രവർത്തകന്‍റെ മുട്ട് കാൽ തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിന്‍റെ ഭീഷണി. ആലത്തൂർ എസ്‍എന്‍ കോളെജിലാണ് സംഭവം. കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്.

എസ്‍എഫ്ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍എന്‍ കോളെജിലെത്തിയ എസ്‍എഫ്ഐ നേതാക്കൾ എന്നിവരുടെ ഫോട്ടോ കെഎസ്‌യു നേതാവെടുത്തതിലാണ് ഭീഷണി മുഴക്കിയത്. കോളെജിൽ പുറമേ നിന്നുള്ള കെഎസ്‍യു - എസ്‍എഫ്ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com