
രാഹുൽ മാങ്കൂട്ടം രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എംഎഎൽഎ ഓഫിസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രതിഷേധത്തെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പൊലീസ് ബാരിക്കേട് മറികടന്ന് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഗുരുതരമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം രാഹുലിനെതിരേ ഉയർന്നു വന്നത്. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാഹുൽ രാജിവച്ചിരുന്നു.