SFI protests against Governor on Kerala University campus, tense situation
കേരള യൂണിവേഴ്സിറ്റി ക‍്യാംപസിൽ ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം, സംഘർഷാവസ്ഥfile

കേരള യൂണിവേഴ്സിറ്റി ക‍്യാംപസിൽ ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം, സംഘർഷാവസ്ഥ

യൂണിവേഴ്സിറ്റി ക‍്യാംപസിൽ സംസ്കൃത ഡിപ്പാർട്മെന്‍റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവർണർ
Published on

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ക‍്യാംപസിൽ ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം. സംസ്കൃത ഡിപ്പാർട്മെന്‍റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് ഹാളിന് പുറത്ത് മുദ്രവാക‍്യം വിളിച്ചുള്ള പ്രതിഷേധം സംഘർഷത്തിനിടയാക്കി. യൂണിവേഴ്സിറ്റി ക‍്യാംപസിന്‍റെ ഗേറ്റ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധത്തെ തുടർന്ന് സെനറ്റ് ഹാളിന്‍റെ മുഴുവൻ വാതിലുകളും ജനലുകളും അടച്ചു. വിസി നിയമനത്തിനെതിരേയായിരുന്നു ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം. വിസി നിയമനങ്ങളിൽ ഗവർണർ ഏകപക്ഷീയ തിരുമാനങ്ങളെടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

logo
Metro Vaartha
www.metrovaartha.com