തിരുവനന്തപുരത്തും ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവർണർ എത്തുന്നതിന് മുമ്പ് തന്നെ എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് കാത്തുനിന്നിരുന്നു
തിരുവനന്തപുരത്തും  ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: കൊല്ലത്തിന് പിന്നാലെ തലസ്ഥാനത്തും ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഈ വലയം ഭേദിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.

ഗവർണർ എത്തുന്നതിന് മുമ്പ് തന്നെ എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് കാത്തുനിന്നിരുന്നു . പ്രവർത്തകരെ ഗവർണർ എത്തുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. ഇതിനിടെ ഗവർണറുടെ വാഹനം അതുവഴിവന്നു. പിന്നാലെ പൊലീസ് ജീപ്പിൽ ഇരുന്നുകൊണ്ട് തന്നെ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com