'വേണ്ടി വന്നാൽ പ്രിൻസിപ്പലിന്‍റെ നെഞ്ചത്ത് അടുപ്പു കൂട്ടും'; കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐ പ്രതിഷേധം

തിങ്കളാഴ്ച ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരുമായി തർക്കമുണ്ടായത്
sfi protest in gurudeva college koyilandy
കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐ പ്രതിഷേധം

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചെന്നാരോപിച്ച് കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐ പ്രതിഷേധം. കോളെജ് ഗെയിറ്റിന് സമീപത്ത് വച്ച് മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

സംസ്ഥാന കമ്മിറ്റി അംഗം ജാൻവി കെ.സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു. 'വേണ്ടി വന്നാൽ പ്രിൻസിപ്പലിന്‍റെ നെഞ്ചത്ത് അടുപ്പു കൂട്ടും എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി.പി. പ്രബീഷ് പറഞ്ഞു. കൊല്ലത്തു നിന്നും പ്രകടനവുമായെത്തിയാണ് പ്രവർത്തകർ ക്യാമ്പസിലേക്ക് എത്തിയത്.

തിങ്കളാഴ്ച ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരുമായി തർക്കമുണ്ടായത്. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളെജിലെ ഒരു അധ്യാപകനും എസ്എഫ്ഐ പ്രവർത്തകരും കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെതിരെയും കോളജ് പ്രിന്‍സിപ്പലിനെതിരെയും കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.