sfi reacted malabar plus one seat crisis
മലബാറിലെ പ്ലസ് വൺ പ്രതിസന്ധി സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഗുരുതരം, പരിഹരിച്ചില്ലെങ്കിൽ സമരം; വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐ

മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാദം
Published on

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ പ്രതിസന്ധി സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്‍റുകൾ പൂർത്തിയായിട്ടും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി.പി. സാനു പറഞ്ഞു.

മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാദം. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐ രംഗത്തെത്തിയത്. അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതായും വി.പി. സാനു അറിയിച്ചു. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും എസ്എഫ്ഐ വിദ്യാർ‌ഥികൾക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com