നഴ്സിങ് കോളെജിലേത് ക്രിമിനലുകൾ കാണിച്ച തോന്ന്യാസം, അത് എസ്എഫ്ഐയുടെ മേൽ ചാരാൻ നോക്കണ്ട: ആർഷോ

നഴ്സിംഗ് കോളെജിലെ കെജിഎസ്എൻഎ എന്ന സംഘടനയുമായി എസ്എഫ്ഐക്ക് യാതൊരു ബന്ധവുമില്ല
sfi reacted to kottayam nursing college ragging
നഴ്സിങ് കോളെജിലേത് ക്രിമിനലുകൾ കാണിച്ച തോന്ന്യാസം, അത് എസ്എഫ്ഐയുടെ മേൽ ചാരാൻ നോക്കണ്ട: ആർഷോArsho - file image
Updated on

കോട്ടയം: കോട്ടയം നഴിസിംഗ് കോളെജിലെ റാഗിങുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. നഴ്സിങ് കോളെജിൽ നടന്നത് ക്രിമിനലുകൾ കാണിച്ച തോന്ന്യാസമാണെന്നും അത് എസ്എഫ്ഐയുടെ മേലിൽ ചാരരുതെന്നും ആർഷോ പ്രതികരിച്ചു.

നഴ്സിംഗ് കോളെജിലെ കെജിഎസ്എൻഎ എന്ന സംഘടനയുമായി എസ്എഫ്ഐക്ക് യാതൊരു ബന്ധവുമില്ല. എസ്എഫ്ഐയ്ക്ക് നഴ്സിംഗ് കോളെജിൽ യൂണിറ്റുകളില്ല. കെജിഎസ്എൻഎ എന്ന സംഘടനയുമായി പല പ്രാവശ്യം കലഹിച്ചിട്ടുള്ളവരാണ് എസ്എഫ്ഐക്കാർ. കുറ്റവാളികളെ എസ്എഫ്ഐ ആക്കി മാറ്റാൻ ശ്രമം നടക്കുന്നു. എന്ത് അപരാധമാണ് ചെയ്യുന്നതെന്നും ആർഷോ വിമർശിച്ചു.

പ്രതികൾക്കെതിരേ ശക്തമായ നടപടിയെടുക്കണം. ഇനിയും ആരും ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാത്ത വണ്ണം ശിക്ഷ നടപ്പാക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു. കൊതുകിന്‍റേയും മൂട്ടയുടെയും സ്വഭാവമാണ് കെഎസ്‌യുവിന്. എവിടെ പോയാലും ചോര വേണം. കൊതുക് സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ആയി കെഎസ്‌യു മാറിയെന്നും ആർഷോ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com