മാസപ്പടി കേസ്: വീണാ വിജയനെ പ്രതിചേർത്ത് കുറ്റപത്രം

സേവനം നൽകാതെ വീണാ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ
sfio charge sheet against veena vijayan

വീണാ വിജയൻ

Updated on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) യുടെ കുറ്റപത്രം. വീണയ്ക്ക് പുറമേ എക്സാലോജിക്, ശശിദരൻ കർത്ത, സിഎഫ്ആർഎൽ, സിഎഫ്ആർഎല്ലിന്‍റെ സഹോദര സ്ഥാപനം എന്നിവരാണ് മറ്റ് പ്രതികൾ.

സേവനം നൽകാതെ വീണാ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസ്ക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. പ്രതികൾക്കെതിരേ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്‍റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.

പ്രോസിക്യൂഷൻ അപേക്ഷ നൽകിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കാം. വീണാ ഉൾപ്പെടെയുള്ളവർക്ക് സമൻസയക്കും.

സിഎഫ്ആർഎൽ 182 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തൽ. ഇല്ലാത്ത ചെലുവുകൾ കാട്ടിയും കൃത്രിമ ബില്ലുകൾ ഉണ്ടാക്കിയുമാണ് വെട്ടിപ്പ് നടത്തിയത്. നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയിൽ ആരംഭിച്ച കേസിൽ 14 മാസത്തിനിപ്പുറമാണ് പ്രധാനമായൊരു നീക്കം ഉണ്ടാവുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com