മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം തുടങ്ങി; സിഎംആർഎല്ലിന്‍റെ ആലുവയിലെ ഓഫീസിൽ പരിശോധന

അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റിന്‍റെ തീരുമാനം
മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം തുടങ്ങി;  സിഎംആർഎല്ലിന്‍റെ ആലുവയിലെ ഓഫീസിൽ പരിശോധന
Updated on

കൊച്ചി: മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്‍റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ രാവിലെ 9 മണിമുതൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പരിശോധന ആരംഭിച്ചു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും.

അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com