'അന്തരിച്ച എംഎൽഎയുടെ മകന് ഉപതെരഞ്ഞെടുപ്പിൽ സീറ്റ്'; സിപിഎമ്മിനെ വിമർശിച്ച് ഷാഫി പറമ്പിൽ

ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം
Shafi Parambil
Shafi Parambil

ന്യൂഡൽഹി: ത്രിപുരയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിൽ എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎയുടെ മകനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ . ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കിയതിനെതിരേ പരിഹാസം ഉന്നയിച്ച ഇടതു പക്ഷത്തിന്‍റെ ഇരട്ടതാപ്പാണിതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം......

കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ജനാധിപത്യം വീണ്ടെടുക്കുവാനുള്ള പോരാട്ടം എന്ന് ത്രിപുരയിലെ സിപിഎം വിശേഷിപ്പിക്കുന്ന ബക്സനഗർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

നിലവിലെ എംഎൽഎ ആയിരുന്ന ജൂലൈ 19 ന് അന്തരിച്ച ഷംസുൽ ഹഖിന്‍റെ മകൻ മിസാൻ ഹുസൈൻ.

ചുമ്മാ പറഞ്ഞൂന്ന് മാത്രം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com