'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടിയാണ്'; ഷാഫി പറമ്പിൽ

ഇപിക്ക് പോലും നൽകാത്ത സംരക്ഷണം എന്തിനാണ് അജിത് കുമാറിന് നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം
shafi parambil against pinarayi vijayan
ഷാഫി പറമ്പിൽ | പിണറായി വിജയൻ
Updated on

തിരുവനന്തപുരം: ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടിയാണെന്ന് ഷാഫി പറമ്പിൽ എംപി. അജിത് കുമാറിനേയും സുജിത് ദാസിനേയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കാരണം സ്വർണവും സംഘപരിവാറുമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അരമന രഹസ്യം പുറത്തുവരുമെന്ന ഭയവും ഉണ്ടാവും.

ഇപിക്ക് പോലും നൽകാത്ത സംരക്ഷണം എന്തിനാണ് അജിത് കുമാറിന് നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജെപി അക്കൗണ്ട് തുറന്നതിന്‍റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല, പിണറായിക്കാണ് അവകാശപ്പെട്ടത്. പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും ഷാഫി വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com