മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിനിടെയാണ് ഷാഫിക്ക് പരുക്കേറ്റത്
shafi parambil discharged from hospital after three days of treatment

മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

Updated on

കോഴിക്കോട്: പൊലീസ് മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഫി ആശുപത്രി വിടുന്നത്. ബുധനാഴ്ച തുടർ ചികിത്സക്കായി വീണ്ടും ആശുുപത്രിയിലെത്തേണ്ടതുണ്ട്.

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിനിടെയാണ് ഷാഫിക്ക് പരുക്കേറ്റത്. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരുക്കേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്‍റെ 2 എല്ലുകൾ പൊട്ടിയിട്ടുണ്ട്. രാത്രി തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും തമ്മിൽ തർക്കമുണ്ടായി. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിക്കുകയും ശേഷം പ്രതിഷേധ റാലി നടത്തുകയുമായിരുന്നു. ഇതിനു നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com