''മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാൻ പി.വിക്ക് ഉത്തരവാദിത്വമുണ്ട്'', ഷാഫി പറമ്പിൽ

രാഹുലിന്‍റേയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരംമൂന്നാം ദിവസവും തുടരുന്നു
Shafi Parambil
Shafi Parambilfile

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളെജിൽ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാൻ പി.വി ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. പ്രതികൾക്ക് മാതൃകാ പരമായ ശിക്ഷ നൽകിയേ തീരു എന്നും അദ്ദേഹം തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം......

മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാൻ പി.വി ക്ക് ഉത്തരവാദിത്തമുണ്ട്.

"കൊല്ലുന്നതിന് മുൻപ് എന്‍റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ " എന്ന് ഒരു പിതാവ് നമ്മുടെ മുന്നിൽ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരേ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അതിന് വേണ്ടിയാണ് ഈ സമരം.

രാഹുലിന്‍റേയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരംമൂന്നാം ദിവസവും തുടരുന്നു.

ഇന്ന് സമരപ്പന്തലിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com