മുഖ്യമന്ത്രി തള്ളുന്നത് മുഴുവൻ കേട്ട് ' ഓ മാഹാൻ ' എന്നു പറയാൻ പ്രതിപക്ഷത്തെ കിട്ടില്ല; ഷാഫി പറമ്പിൽ

ടി പി ചന്ദ്രശേഖരനെ കൊന്നത് ഇതുവരെ ഏറ്റുപറയാത്തവരാണ് സിപിഎം. പിന്നെയല്ലേ രമയുടെ കയ്യൊടിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു
മുഖ്യമന്ത്രി തള്ളുന്നത് മുഴുവൻ കേട്ട് ' ഓ മാഹാൻ ' എന്നു പറയാൻ പ്രതിപക്ഷത്തെ കിട്ടില്ല; ഷാഫി പറമ്പിൽ

തിരുവനന്തപുരം: ലോക്സഭയിലെ നരേന്ദ്രമോദി മോഡൽ നിയമസഭയിൽ നടപ്പാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രി തള്ളുന്നത് മുഴുവൻ കേട്ട് ' ഓ മാഹാൻ ' എന്നു പറയാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യത്തിന് മറുപടി ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിനെ സഭയില്‍ എച്ച് സലാമോ സച്ചിന്‍ ദേവോ എതിര്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ആകെ ബഹളം വയ്ക്കുകായാണ് ചെയ്യുക. ടി പി ചന്ദ്രശേഖരനെ കൊന്നത് ഇതുവരെ ഏറ്റുപറയാത്തവരാണ് സിപിഎം. പിന്നെയല്ലേ രമയുടെ കയ്യൊടിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com