വിവാദങ്ങളിൽ പ്രതികരിക്കാതെ ബിഹാറിലേക്ക് മുങ്ങി ഷാഫി പറമ്പിൽ

ബിഹാറിൽ നടക്കുന്ന വോട്ടര്‍ അധികാർ യാത്രയിൽ പങ്കെടുക്കാനാണ് തിടുക്കപ്പെട്ടുള്ള യാത്രയെന്നാണ് വിശദീകരണം
shafi parambil not responded on controversy against rahul mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ
Updated on

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഷാഫി പറമ്പിൽ എംപി. ഡല്‍ഹിയിലെ ഫ്‌ളാറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി പറമ്പിൽ ബിഹാറിലേക്ക് പോവുകയായിരുന്നു. ബിഹാറിൽ നടക്കുന്ന വോട്ടര്‍ അധികാർ യാത്രയിൽ പങ്കെടുക്കാനാണ് തിടുക്കപ്പെട്ടുള്ള യാത്രയെന്നാണ് വിശദീകരണം.

രാഹുലുമായി അടുത്ത ബന്ധമുള്ള ഷാഫി പലപ്പോഴും രാഹുലിനെ വിവാദങ്ങൾ നിന്നും സംരക്ഷിച്ചെന്നതടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിലും മുറുമുറുപ്പകൾ തുടരുകയാണ്. ഇതിനിടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും വിഷയത്തെ കുറിച്ച് സംസാരിക്കാനോ മാധ്യമങ്ങൾക്ക് മുന്നിൽ വരാനോ ഷാഫി തയാറാവാത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com