റെക്കോർഡ് വിജയത്തിലൂടെ സർക്കാരിനെ മടുത്തുവെന്ന് ജനങ്ങൾ രേഖപ്പെടുത്തി; ഷാഫി പറമ്പിൽ

ഗവൺ‌മെന്‍റിന്‍റെ അഹങ്കാരത്തിനും അതിന്‍റെ തലപ്പത്ത് ഇരിക്കുന്നവരുടെ ധിക്കാരത്തിനും ഈ ജനങ്ങൾ കൊടുത്ത മറുപടിയാണ്
Shafi Parambil
Shafi Parambil

കോട്ടയം: സർക്കാരിന്‍റെ പതനത്തിന്‍റെ ആരംഭമാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിലൂടെ അടയാളപ്പെടുത്തുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയനെ ജനങ്ങൾ മടുത്തിരിക്കുന്നു. ഉമ്മൻ ചാണ്ടി സാറിനു വേണ്ടി കേരളത്തിനു വേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്താണ് ഇതെന്നും അദേഹം കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിൽ കേൺഗ്രസ് റെക്കോർഡ് വിജയത്തിലേക്കു പോകുന്നതിന്‍റെ കാരണം ജനവിരുദ്ധതയിൽ റെക്കോർഡിട്ട ഗവൺമെന്‍റിനും ജനവിരുദ്ധതയിൽ റെക്കോർഡിട്ട തലവനും കേരളത്തിലെ ജനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ കൊടുക്കുന്നത്. ഇത് കേരളമാകെ ആളിപ്പടരും. സിപിഎമ്മിന്‍റെ പതനം ഇവിടെ തുടങ്ങുകയാണ്. തൃക്കാക്കരയിൽ അതിന്‍റെ സൂചനകൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന്‍റെ പതനം ആരംഭിച്ചിരുന്നു. ഇതു കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്താണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.ഗവൺ‌മെന്‍റിന്‍റെ അഹങ്കാരത്തിനും അതിന്‍റെ തലപ്പത്ത് ഇരിക്കുന്നവരുടെ ധിക്കാരത്തിനും ഈ ജനങ്ങൾ കൊടുത്ത മറുപടിയാണ്. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അവസാനം അദേഹത്തിന്‍റെ കല്ലറയിൽപോലും അദ്ദേഹത്തെ ആക്ഷേപിക്കാൻ തീരുമാനിച്ചവർക്കുള്ള മറുപടിയാണ് പുതുപ്പള്ളിയിലേതെന്നും അദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com