എംഎൽഎ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ; സ്പീക്കറുടെ ഓഫീസിലെത്തി രാജി സമർപ്പിച്ചു

സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഓഫിസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്
shafi parambil resign as mla of palakkad
Shafi Parambilfile

തിരുവനന്തപുരം: വടകരയിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഓഫിസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്.

പാർലമെന്‍റിലേക്ക് പോവുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com