മതേതര മനസിന്‍റെ വിജയമാണ്, ക്രെഡിറ്റ് വടകരയിലെ ജനങ്ങൾക്ക്: ഷാഫി പറമ്പിൽ

ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്
shafi parambil respond for his victory in lok sabha election 2024
shafi parambil respond for his victory in lok sabha election 2024

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നൽകിയ വടകരയിലെ ജനങ്ങൾക്ക് നന്ദിപറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങൾ സമ്മാനിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. വിജയമുറപ്പിച്ച‍ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

വടകരയുടെ മതേതര മനസിന്‍റെ വിജയമാണ്. അവടുത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്‍റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്‍റെ പരിപൂർണ ക്രെഡിറ്റും അവിടുത്തെ ജനങ്ങൾക്കുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന സുരേന്ദ്രന്‍റെയും സിപിഎമ്മിന്‍റെയും വാദം തെറ്റാണെന്ന് വടരകയിലെ ജനം തെളിയിച്ചു. പാലക്കാട്ടെ ജനത അർഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെ കോൺഗ്രസും ഐക്യജനാധിപത്യമുന്നണിയും സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ദേശീയ തലത്തിൽ ബിജെപിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമേറ്റ തിരച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃശൂരിൽ കെ .മുരളീധരൻ പോയത് മതേതര പോരാട്ടം നടത്താനാണ്. ആ തീരുമാനത്തിന്‍റെ ഗുണം താനുൾപ്പടെയുള്ള കേരളത്തിലെ ബാക്കി 19 സ്ഥാനാർഥികൾക്കും കിട്ടിയിട്ടുണ്ടെന്നും ഷാഷി പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com