

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പുതിയ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിന്‍റെ വിഷയത്തിൽ ചെയ്യേണ്ട കാര‍്യങ്ങൾ പാർട്ടി ചെയ്തിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.
ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പാർട്ടി ചെയ്യുമെന്നു പറഞ്ഞ ഷാഫി കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയോട് ആലോചിച്ച് നടത്തുമെന്ന് കൂട്ടിച്ചേർത്തു. ശബരിമല ഉൾപ്പെടെയുള്ള കേസുകൾ നിലനിൽക്കുന്നുണ്ടെന്നും പത്മകുമാറിനെ പാർട്ടിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.