
മരണപ്പെട്ട മുഹമ്മദ് ഷഹബാസ്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതക കേസിൽ മെറ്റ കമ്പനിയോട് വിവരം തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെകുറിച്ച് അറിയാനാണ് മെറ്റയുടെ സഹായം തേടുന്നത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു.
അതേസമയം, സൈബർ പൊലീസ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്‍റെ ഫോൺ അടക്കം പൊലീസ് പരിശോധിച്ചു. കേസില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ 6 വിദ്യാർഥികളും പൊലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി.