
മുഹമ്മദ് ഷഹബാസ്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഏപ്രിൽ എട്ടിലേക്കു മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നത് പരിഗണിക്കരുതെന്ന് ഷഹബാസിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒന്നാണ്. ഇതിന് തെളിവയാണ് കുറ്റാരോപിതരായ കുട്ടികളുടെ ഇൻസ്റ്റഗ്രാം വാട്സ് ആപ്പ് ചാറ്റുകൾ എന്ന് അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു.
താമരശേരി മേഖല നിലവിൽ കുറ്റകൃത്യങ്ങൾ നിരവധി നടക്കുന്ന സ്ഥലം ആയതിനാൽ തന്നെ കുട്ടികൾക്ക് ജാമ്യം ലഭിച്ചാൽ ക്രിമിനൽസുമായി കുട്ടികൾക്ക് ബന്ധമുണ്ടാവാൻ സാധ്യതയുണ്ടെന്നും ഷഹബാസിന്‍റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. മകന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഷഹബാസിന്‍റെ അച്ഛന്‍ ഇക്ബാല്‍ പ്രതികരിച്ചു.