ഷഹബാസ് കൊലക്കേസ്; 5 വിദ്യാർഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാൻ കോടതി നിർദേശം

വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനും താമരശേരി പൊലീസിന് കോടതി നിർദേശം നൽകിട്ടുണ്ട്
shahbaz murder case high court orders to release five students for one day

ഷഹബാസ്

file image

Updated on

കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 5 വിദ്യാർഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദേശം. പ്ലസ് വൺ പ്രവേശനം നേടാനാണ് ഇളവ് അനുവദിക്കുന്നത്. പ്ലസ് വൺ അഡ്മിഷൻ നേടാനായി വ്യാഴാഴ്ച രാവിലെ 10 മുതൽ 5 വരെ വിട്ടയക്കാനാണ് നിർദേശം.

വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനും താമരശേരി പൊലീസിന് കോടതി നിർദേശം നൽകിട്ടുണ്ട്. നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്. പ്ലസ് വൺ പ്രവേശനം നേടേണ്ട അവസാന തീയതി വ്യാഴാഴ്ച ആയതിനാലാണ് കോടതിയുടെ നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com