ഷഹബാസ് വധക്കേസ് പ്രതികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയതിൽ പ്രതിഷേധം

പ്രതികള്‍ക്കൊപ്പം സ്വന്തം കുട്ടികളെ ഇതേ സ്കൂളിൽ പഠിപ്പിക്കാൻ ഭയമുണ്ടെന്ന് രക്ഷിതാക്കൾ
Shahbaz murder case: Protest over admission of accused in school

ഷഹബാസ്

file image

Updated on

കോഴിക്കോട്: താമരശേരി ഷഹബാസ് വധത്തിൽ പ്രതികളായ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയതിനെതിൽ പ്രതിഷേധം. രണ്ട് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ ഈങ്ങാപ്പുഴ എംജിഎം എച്ച്എസ്എസിലേക്ക് വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.

പ്രതികൾക്കൊപ്പം കുട്ടികളെ പഠിപ്പിക്കുന്നതിൽ ഭയമുണ്ടെന്ന് മറ്റ് കുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു. സ്കൂളിലെ മറ്റ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രതിഷേധവുമായി എത്തി.

സ്കൂളില്‍ പിടിഎ മീറ്റിങ് വിളിച്ചു ചേര്‍ത്ത് രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാണ് യുവജന സംഘടനകളുടെ ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com