''കുറ്റാരോപിതരായ വിദ‍്യാർഥികൾ‌ക്ക് തുടർപഠനത്തിന് സൗകര‍്യം ഒരുക്കണം''; ഷഹബാസ് വധക്കേസിൽ ഹൈക്കോടതി

വിദ‍്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനോടും കോടതി നിർദേശിച്ചു
"Facilities should be provided for accused students to continue their studies"; High Court in Shahbaz murder case

''കുറ്റാരോപിതരായ വിദ‍്യാർഥികൾ‌ക്ക് തുടർപഠനത്തിന് സൗകര‍്യം ഒരുക്കണം''; ഷഹബാസ് വധക്കേസിൽ ഹൈക്കോടതി

file image

Updated on

കൊച്ചി: താമരശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ‍്യാർഥികൾക്ക് തുടർ പഠനത്തിനുള്ള സൗകര‍്യം ഒരുക്കണമെന്ന് ഹൈക്കോടതി. നിലവിൽ വിദ‍്യാർഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ ഒബ്സർവേഷൻ ഹോം സുപ്രണ്ടിനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

പ്ലസ് വൺ പ്രവേശനത്തിന് അനുമതി തേടി വിദ‍്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിദ‍്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനോടും നിർദേശിച്ചിട്ടുണ്ട്.

6 പേരെ പ്രതി ചേർത്തായിരുന്നു ഷഹബാസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് അടക്കമുള്ള ഡിജിറ്റൽ‌ തെളിവുകളും സമർപ്പിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com