10 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് കൊടുത്ത് എം.എ. യൂസഫലി, മാപ്പ് പറഞ്ഞ് തടിയൂരി ഷാജൻ സ്കറിയ

യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാജൻ മാപ്പ് പറഞ്ഞത്
shajan skaria apologized to ma yusaff ali

ഷാജൻ സ്കറിയ, എം.എ. യൂസഫലി

Updated on: 

കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിക്കെതിരേ വ്യാജ പ്രചാരണം നടത്തിയതിൽ മാപ്പ് പറഞ്ഞ് വിവാദ യൂട്യൂബർ ഷാജൻ സ്കറിയ. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാജൻ മാപ്പ് പറഞ്ഞത്. കൂടാതെ വ്യാജ ആരോപണം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

താൻ നടത്തിയ പരാമർശം തെറ്റാണെന്ന് മനസിലായെന്നും പിൻവലിക്കുകയാണെന്നും ഷാജൻ വിഡിയോയിൽ പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഡിയോയിലെ പരാമർശത്തിൽ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാപണവുമായി ഷാജൻ സ്കറിയ രംഗത്തെത്തിയത്.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ് മാനനഷ്ടക്കേസ് കൊടുത്തത്. മാപ്പ് പറയണമെന്നും വിഡിയോ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഷാജൻ സ്കറിയ വിഡിയോ പിൻവലിച്ചത്. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാമോ ഉദ്ദേശിച്ചിട്ടില്ല എന്നാണ് വിഡിയോയിൽ ഷാജൻ സ്കറിയ പറയുന്നത്.