ഷാജൻ സ്കറിയയ്ക്ക് മർദനം

മർദനത്തിൽ പരുക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Shajan Skaria beaten up; attacked by a three-member gang that followed him in a vehicle

ഷാജൻ സ്കറിയ

Updated on

തൊടുപുഴ: മാധ്യമ പ്രവർത്തകനും 'മറുനാടൻ മലയാളി' എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്ക്കുനേരെ മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങവെയാണ് മർദനം. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ശനിയാഴ്ച വൈകിട്ടാണ് ഷാജൻ സ്കറിയയ്ക്കു മർദനം ഏൽക്കുന്നത്.

മർദനത്തിൽ പരുക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ട് വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം ഷാജനെ മർദിച്ചത്. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല.

ഷാജന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഷാജന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റർമാർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com