ഷാജൻ സ്കറിയ
ഷാജൻ സ്കറിയFile

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു

ആലുവ പൊലീസ്‌ എടുത്ത കേസിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി
Published on

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. ആലുവ പൊലീസ്‌ എടുത്ത കേസിലാണ് കോടതി നടപടി. നേരത്തെ, ഷാജന്‍ സ്‌കറിയക്കെതിരേ പൊലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ ആലുവ പൊലീസ് പുതിയ കേസെടുത്തിരുന്നു. 2019ല്‍ കോവിഡ് കാലത്ത് പൊലീസിന്‍റെ ഗ്രൂപ്പില്‍ നിന്നു വയര്‍ലെസ് സന്ദേശം പുറത്തു പോയത് വാര്‍ത്തയായി നല്‍കിയിരുന്നു. പൊലീസിന്‍റെ രഹസ്യസ്വഭാവമുള്ള സന്ദേശങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചു കൊണ്ടാണു കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നു കോടതി ചോദിച്ചു. നേരത്തെ, വയര്‍ലെസ് സംവിധാനം ചോര്‍ന്നതിന് ഷാജനെതിരേ സൈബര്‍ പൊലീസ് തിരുവനന്തപുരത്ത് കേസെടുത്തിരുന്നു. ആ കേസിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു. അതേ കുറ്റത്തിന് എന്തിനാണ് ആലുവാ പൊലീസ് പൊടുന്നനെ ഒരു കേസ് എടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ആരാഞ്ഞു. കേസ് പരിഗണിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസസ്ഥര്‍ ആരും കോടതിയില്‍ ഹാജരാകാഞ്ഞതിനെയും കോടതി വിമര്‍ശിച്ചു.

logo
Metro Vaartha
www.metrovaartha.com