കാലടി കാഞ്ഞൂരില്‍ ശങ്കരഗ്രാമം ഒരുങ്ങുന്നു

ലോക ഗുരുവായ ആദി ശങ്കരാചര്യരുടെ പ്രശസ്തി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും അദ്ദേഹം ജനിച്ച കേരളത്തില്‍ ആ ആത്മീയ ആചാര്യനു വേണ്ട പരിഗണന കിട്ടുന്നില്ല
കാലടി കാഞ്ഞൂരില്‍ ശങ്കരഗ്രാമം ഒരുങ്ങുന്നു
Updated on

കൊച്ചി: ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ജന്മജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി "ശ്രീശങ്കര സ്മൃതി- 2024'' മെയ് 11ന് അദ്ദേഹത്തിന്‍റെ ജന്മദേശമായ കാലടിയിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ആദിശങ്കര ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കാഞ്ഞൂര്‍ പഞ്ചായത്തില്‍ ഒരുങ്ങുന്ന ശങ്കരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാർ സക്‌സേന ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക ഗുരുവായ ആദി ശങ്കരാചര്യരുടെ പ്രശസ്തി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും അദ്ദേഹം ജനിച്ച കേരളത്തില്‍ ആ ആത്മീയ ആചാര്യനു വേണ്ട പരിഗണന കിട്ടുന്നില്ല. നിലവില്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ആദിശങ്കര ജന്മസ്ഥലം കാണാനെത്തുന്ന സനാതനധര്‍മ വിശ്വാസികൾക്കായി അവിടെ മഹത്തായ ശങ്കര സ്മാരകമാണ് പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നാലു വേദങ്ങളും സാധാരണക്കാര്‍ക്കു കൂടി മനസിലാക്കാന്‍ വേദ പാഠശാല, സ്വദേശത്തും വിദേശത്തുമുള്ളവര്‍ക്ക് വേദപരിചയത്തിനായി ഹ്രസ്വകാല ക്ലാസുകള്‍, ജ്യോതിഷ പഠന കേന്ദ്രം, ആചാരങ്ങള്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍, യോഗാ പഠനം, ആയുര്‍വേദ ചികിത്സ, ആയുര്‍വേദ പഠന കേന്ദ്രം, സംസ്‌കൃത സര്‍വകലാശാല, ഗോശാല, ഓര്‍ഗാനിക് ഫാം, ഔഷധ തോട്ടം, ലൈബ്രറി, മ്യൂസിയം, ആദിശങ്കരന്‍റെ പൂര്‍ണകായ പ്രതിമ എന്നിവ ശങ്കര ഗ്രാമത്തില്‍ ഉണ്ടാകും.

ആദിശങ്കര ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷൻ മാനെജിങ് ട്രസ്റ്റി സുരേഷ് പാഴൂര്‍, മെംബര്‍ ഡോ. ജയകൃഷ്ണന്‍ നമ്പൂതിരി, സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ഹരിദാസ്, ആലപ്പുഴ ജില്ലാ കോഡിനേറ്റര്‍ ഉഷ അന്തര്‍ജനം, എറണാകുളം ജില്ലാ കോ-ഓഡിനേറ്റര്‍ ശ്രീകല മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com