

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വിധിയിന്നും ഉണ്ടാകില്ല. ഇന്നു കോടതിയില്‍ ശിക്ഷാ വിധിയിലുള്ള അന്തിമവാദം മാത്രമാവും നടക്കുക. പ്രതികൾക്കു പറയാനുള്ളത് കോടതി ഇന്നു കേൾക്കും. വാദങ്ങൾക്കു ശേഷം ശിക്ഷ വിധിക്കുന്ന തീയതി തീരുമാനിക്കുമെന്നാണ് വിവരം. പ്രതി ഗ്രീഷ്മയെ ആട്ടക്കുളങ്ങര ജയിലിൽ നിന്നാണ് നെയ്യാറ്റിന്‍റകര കോടതിയിൽ എത്തിക്കുന്നത്.
കേസിൽ കേരള - തമിഴ്നാട് അതിർത്തിയായ ദേവിയോട് സ്വദേശിനി ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍റേയും പ്രതിഭാഗത്തിന്‍റേയും 3 ദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. 2022 ഒക്റ്റോബർ 14നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.