ട്രെയ്ൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം

പൊലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണു ഷാറൂഖിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്
ട്രെയ്ൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം
Updated on

കോഴിക്കോട്: എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ പ്രശ്നങ്ങളും വൈദ്യ പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണു ഷാറൂഖിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ഷാറുഖിനെ പരിശോധന നടത്തിയിരുന്നു. ഗുരുതരമായ പ്രശ്നങ്ങളില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മാത്രമേ വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാവുകയുള്ളൂ. അതേസമയം ട്രെയ്നിൽ തീവെയ്ക്കാനുള്ള ആലോചനയും നടത്തിപ്പും തനിയെ ആ‍യിരുന്നുവെന്നു ഷാറൂഖ് സെയ്ഫി മൊഴി നൽകി. പ്രതി കുറ്റം സമ്മതിച്ചോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നു പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com