

ശശി തരൂർ
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസിനുള്ളിലെ പോരായ്മകളാണെന്ന് ശശി തരൂർ പ്രതികരിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരമേഖലയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതാണെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം ബിജെപിക്ക് വോട്ട് ചെയതത് കോൺഗ്രസിന്‍റെ പോരായ്മയാണെന്നും തരൂര്‍ പ്രതികരിച്ചു.
ശശി തരൂർ പാതി ബിജെപിക്കാരൻ എന്ന എം വി ഗോവിന്ദന്‍റെ പ്രസ്താവനയോടും എത്രയോ തവണ കേട്ട കാര്യമാണിത്. താൻ എഴുതുന്നത് പൂർണമായി വായിക്കണം എന്നും തരൂർ പ്രതികരിച്ചു.