നരഭോജി പ്രയോഗം അപ്രത്യക്ഷം; സിപിഎമ്മിന്‍റേത് അക്രമ രാഷ്ട്രീയമെന്ന വിമർശനം തിരുത്തി തരൂർ

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അമർപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്
shashi tharoor facebook post against cpm on periya double murder replaced
നരഭോജി പ്രയോഗം അപ്രത്യക്ഷം; സിപിഎമ്മിന്‍റേത് അക്രമ രാഷ്ട്രീയമെന്ന വിമർശനം തിരുത്തി തരൂർ
Updated on

തിരുവനന്തപുരം: സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റിൽ മാറ്റം വരുത്തി ശശി തരൂർ എംപി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അമർപ്പിച്ചുകൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ മാറ്റിയത്.

സിപിഎം നരഭോജികളാൽ കൊല്ലപ്പെട്ട കൂടപ്പിറപ്പുകൾ എന്നായിരുന്നു ആദ്യം പോസ്റ്റ്. സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍' എന്ന കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂർ ചെയ്തിരുന്നത്. പിന്നാലെ തിരുത്തുകയായിരുന്നു. പകരം ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ് എന്നാക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com